ടെഹ്റാൻ: യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ സേനകളെ തീവ്രവാദ പ്രസ്ഥാനങ്ങളായി പരിഗണിക്കുമെന്ന് ഇറാൻ. പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖ്വാലിബാഫ് ആണ് ഇക്കാര്യം അറിയിച്ചത്.
ഇറാനിലെ വിപ്ലവഗാർഡിനെ യൂറോപ്യൻ യൂണിയൻ തീവ്രവാദ സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനു പ്രതികാരമായിട്ടാണു നടപടി.
ഇറാനിലെ ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്തിയതിന്റെ പേരിലായിരുന്നു യൂറോപ്യൻ യൂണിയന്റെ നടപടി. ജനകീയ പ്രക്ഷോഭത്തിൽ 30,000 പേർ വരെ കൊല്ലപ്പെട്ടിരിക്കാമെന്നു ചില റിപ്പോർട്ടുകളിൽ പറയുന്നത്.